ഓര്‍ക്കാന്‍ സുഖമുള്ള
ഹൃദയത്തിന്റെ കോണില്‍
പതിയെ പതിയെ ആരോ
കോറി വരയ്ക്കുംപോലെ
നിമിഷമിതാ അടുത്തെന്ന്
പിരിയാന്‍...........
നിമിഷമിതാ അടുത്തെന്ന്
"ഈശ്വര ഇവിടെ ഒരു മഴ പെയ്തിരുന്നെങ്കില്‍.......
പ്രണയാഭാസത്തിന്റെ
പ്രളയത്തെ മൂടാന്‍ പോന്ന
സ്നേഹത്തിന്റെ പെരുമഴ" ...........
ഒഴുകുകയാണ്.........
മനസിന്റെ നീറലുകള്‍
ഒതുക്കിവച്ച നൊമ്പരങ്ങള്‍
സ്വപ്നങ്ങള്‍ മാത്രം ബാക്കി നില്ക്കുന്ന...
നിശയുടെ നിരാശയുടെ
സംഗീതങ്ങള്‍...
തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും
കൊടുത്തുപോയ പ്രണയം
ഒരിക്കലും പിരിയരുതെന്നു കരുതിയ
സൗഹൃദത്തിന്റെ ഹൃദയങ്ങള്‍
വേര്‍പിരിയലിന്റെ തിടുക്കത്തോടെ
ഒഴുകുകയാണ്
സ്നേഹം ഒഴുകുകയാണ് ......