Tuesday, 19 July 2011

നൊമ്പരങ്ങള്‍

വേര്‍പാടിന്റെ വേദനകള്‍  
ഓര്‍ക്കാന്‍ സുഖമുള്ള  
കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍ 
ഹൃദയത്തിന്റെ കോണില്‍ 
പതിയെ പതിയെ ആരോ 
കോറി വരയ്ക്കുംപോലെ 
നിമിഷമിതാ  അടുത്തെന്ന്  
പിരിയാന്‍........... 
നിമിഷമിതാ  അടുത്തെന്ന് 

Saturday, 16 July 2011

നീ

 നീ ഒരു കവിയാണ്‌
നിന്റെ പ്രണയം ഒരു കവിതയും 
വായിക്കുംതോറും പല പല അര്‍ത്ഥതലങ്ങള്‍
തേടിപോകുന്ന കവിത 
വാചക കസര്‍ത്തുകളോ
വ്യാകരണങ്ങളോ  ഇല്ലാത്ത കവിത 
 സ്വപ്നങ്ങളും  മോഹങ്ങളും സമ്മാനിച്ച 
നഷ്ട്ട സ്വപ്നങ്ങളുള രാജകുമാരന്റെ  കവിത
 ആഴങ്ങളിലേക്കിറങ്ങി ചെല്ലുംതോറും
അര്‍ത്ഥശൂന്യമായ  കവിത
എനിക്കുവേണ്ടി എഴുതപ്പെട്ട
എന്റെ മാത്രം കവിത 

Friday, 15 July 2011

മഴ

"ഈശ്വര ഇവിടെ ഒരു മഴ പെയ്തിരുന്നെങ്കില്‍.......
 പ്രണയാഭാസത്തിന്റെ
 പ്രളയത്തെ മൂടാന്‍ പോന്ന
 സ്നേഹത്തിന്റെ പെരുമഴ" ...........

Thursday, 14 July 2011

വിധി

തെറ്റിലേക്കാണോ ശരിയിലേക്കാണോ എന്നറിയാതെ
ഞാന്‍ യാത്ര ചെയ്തു ഒരുപാടു ദൂരം.......
ഒടുവില്‍ തിരിച്ചറിഞ്ഞു 
ആ യാത്ര എനിക്കു നേടിത്തന്നത് കണ്ണീരു മാത്രമാണെന്ന്,
പിന്തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ...
എനിക്കു മനസിലായി മഹാമാന്ത്രികനായ ആ വിധി,
എന്റെ വഴികള്‍ ഇരുട്ടുകൊണ്ടാടച്ചുവെന്ന്‍....
ഇന്നും ഞാന കണ്ണീരിന്റെ വഴിയിലൂടെ യാത്ര ചെയ്യുന്നു
 തിരിഞ്ഞു നടക്കാനാവാതെ.....

Wednesday, 13 July 2011

എന്റെ വേദന

ഒഴുകുകയാണ്.........
 മനസിന്‍റെ   നീറലുകള്‍
 ഒതുക്കിവച്ച   നൊമ്പരങ്ങള്‍
സ്വപ്‌നങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന...
നിശയുടെ നിരാശയുടെ
സംഗീതങ്ങള്‍...
തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും
കൊടുത്തുപോയ  പ്രണയം
ഒരിക്കലും പിരിയരുതെന്നു കരുതിയ
സൗഹൃദത്തിന്‍റെ ഹൃദയങ്ങള്‍
വേര്‍പിരിയലിന്‍റെ തിടുക്കത്തോടെ
ഒഴുകുകയാണ്  
സ്നേഹം ഒഴുകുകയാണ് ......